സഹകരണ ബാങ്കുകൾ ഹൈക്കോടതിയിലേക്ക്

Posted on: November 13, 2016

kerala-high-court-big

കൊച്ചി : പണലഭ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിനെതിരെ ഹൈക്കോടതിയെ സമീപിക്കും. പണമില്ലാത്തതിനാൽ ഇപ്പോൾ ഇടപാടുകൾ നടക്കുന്നില്ല. ദേശസാത്കൃത ബാങ്കുകൾക്ക് നൽകുന്ന പരിഗണന സഹകരണ ബാങ്കുകൾക്കും നൽകണം. നിലവിലെ സ്ഥിതി തുടർന്നാൽ സഹകരണബാങ്കുകൾ അടയ്‌ക്കേണ്ടി വരും.

റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങളെ ചോദ്യംചെയ്തുകൊണ്ടാണ് ഹർജി നൽകാൻ ഒരുങ്ങുന്നത്. കേരളത്തിലെ ആയിരത്തിലേറെ പ്രാഥമി സഹകരണസംഘങ്ങളാണ് നോട്ട് പിൻവലിക്കലിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.