ഇഷാത് ഹുസൈൻ ടിസിഎസ് ചെയർമാൻ

Posted on: November 10, 2016

ishaat-hussain-big

മുംബൈ : ടിസിഎസ് ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ നീക്കി. ടാറ്റാസൺസ് ഫിനാൻസ് ഡയറക്ടറായ ഇഷാത് ഹുസൈൻ ആണ് പുതിയ ചെയർമാൻ. വോൾട്ടാസ്, ടാറ്റാ സ്‌കൈ, ടാറ്റാ സ്റ്റീൽ, ടാറ്റാ ടെലിസർവീസസ്, ടൈറ്റാൻ തുടങ്ങിയ ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ടാറ്റാസൺസിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ മിസ്ത്രി ടിസിഎസിൽ നിന്നും പുറത്തായി. മിസ്ത്രിയെ ഡയറക് ടർ സ്ഥാനത്ത് നിന്നു പുറത്താക്കാൻ 45 ദിവസത്തിനുള്ളിൽ ടിസിഎസ് അസാധാരണ പൊതുയോഗം വിളിച്ചിട്ടുണ്ട്. ടിസിഎസിന്റെ 73.26 ശതമാനം ഓഹരികൾ ടാറ്റാസൺസിന്റെ നിയന്ത്രണത്തിലാണ്.