സൈറസ് മിസ്ത്രിയെ മാറ്റി : ടാറ്റാ ഗ്രൂപ്പ് ഇടക്കാല ചെയർമാനായി രത്തൻ ടാറ്റാ

Posted on: October 24, 2016

ratan-tata-big-bb

മുംബൈ : ടാറ്റാസൺസ് ചെയർമാൻ പദവിയിൽ നിന്നും സൈറസ് മിസ്ത്രിയെ മാറ്റി. ഇന്നു ചേർന്ന ടാറ്റാസൺസ് ബോർഡ് യോഗത്തിലാണ് മിസ്ത്രിയുടെ രാജിപ്രഖ്യാപനമുണ്ടായത്. ടാറ്റാ ഗ്രൂപ്പിന്റെ വിശാല താത്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു. 2012 ഡിസംബർ 28 ന് രത്തൻ ടാറ്റാ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സൈറസ് മിസ്ത്രി ചെയർമാൻ പദവിയിൽ നിയോഗിക്കപ്പെട്ടത്.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ടാറ്റാ ഗ്രൂപ്പ് ഇടക്കാല ചെയർമാനായി രത്തൻ ടാറ്റായെ നിയമിച്ചു. നാലു മാസമാണ് കാലാവധി. നാലുമാസത്തിനുള്ളിൽ പുതിയ ചെയർമാനെ കണ്ടെത്താൻ രത്തൻ ടാറ്റായുടെ അധ്യക്ഷതയിൽ സെലക്ഷൻ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. വേണു ശ്രീനിവാസൻ, അമിത് ചന്ദ്ര, റോണെൻ സെൻ, ലോർഡ് കുമാർ ഭട്ടാചാര്യ എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്.