ഒലിവർ ഹാർട്ടിനും ബംഗറ്റ് ഹോംസ്‌ട്രോമിനും സാമ്പത്തികശാസ്ത്ര നൊബേൽ

Posted on: October 10, 2016

nobel-prize-winners-in-econ

സ്റ്റോക്ക്‌ഹോം : ഒലിവർ ഹാർട്ടിനും ബംഗറ്റ് ഹോംസ്‌ട്രോമിനും ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ. കരാർ സിദ്ധാന്തം സംബന്ധിച്ച പഠനത്തിനാണ് നൊബേൽ പുരസ്‌കാരം.

ഒലിവർ ഹാർട്ട് അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിലെയും ബെംഗറ്റ് ഹോംസ്‌ട്രോം മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും പ്രഫസർമാരാണ്. കരാറിൽ ഏർപ്പെടുന്നവരുടെ താത്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെടാം എന്നതു സംബന്ധിച്ച പഠനമാണ് ഇവർ നടത്തിയത്.