ഡിപി വേൾഡിന് 2016 ൽ 24 % വളർച്ച

Posted on: October 8, 2016

DP-World-Terminal-Big

കൊച്ചി : കൊച്ചിയിലെ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡ് 2016 ൽ ഇതേവരെ 24 % വളർച്ച നേടി. കഴിഞ്ഞ ഒൻപതു മാസകാലയളവിൽ കൈകാര്യം ചെയ്ത കപ്പലുകൾ 31 ശതമാനം വർധിച്ചു. മാസം തോറും ശരാശരി 40,000 ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിലെ വ്യാപാരത്തിന്റെ വർധനയും മികച്ച ടെർമിനൽ സേവനങ്ങളും ഇതിനു സഹായകമായി.

കൊച്ചി ടെർമിനലിൽ ട്രക്ക് ടേൺ എറൗണ്ട് ടൈം 26 മിനിട്ടും ഗാൻട്രി ക്രെയിൻ മൂവുകൾ മണിക്കൂറിൽ 31 എന്ന മികച്ച നിലയിലുമാണ്. അത്യാധുനിക ടെർമിനൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ സോഡിയാക് ഉപയോഗിച്ച് ഗേ്റ്റ്-യാർഡ്-വെസൽ പ്രവർത്തനങ്ങൾ വിദഗ്ദ്ധ ജീവനക്കാർ സംയോജിപ്പിക്കുന്നതിനാൽ ഇടപാടുകാർക്ക് സൗകര്യപ്രദമാണ്.

ഇടപാടുകാർക്ക് മികച്ച സേവനം ഏറ്റവും കാര്യക്ഷമമായ രീതിയിൽ നൽകിയതുകൊണ്ട് സാദ്ധ്യമായ ഈ നേട്ടമെന്ന് ഡിപി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു. . കൂടിയ ക്രെയിൻ മൂവുകൾ, കുറഞ്ഞ ട്രക്ക് ടേൺ എറൗണ്ട് ടൈം എന്നിവയുള്ളതിനാൽ മേഖലയിലെ മറ്റു തുറമുഖങ്ങളേക്കാൾ കുറഞ്ഞ സമയത്തിൽ കൃത്യതയോടെ കപ്പലുകൾ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് മേഖലയുടെ സ്വാഭാവിക ഗേറ്റ്‌വേയായതിനാൽ വ്യവസായ ഉത്പന്നങ്ങളും കാർഷിക വിളകളും കൂടുതലായി കൊച്ചിയിൽ എത്തുന്നുണ്ട്. മികച്ച റോഡ് റെയിൽ കണക്ടിവിറ്റി ഉള്ളതിനാൽ സമയം, പണം എന്നിവ ലാഭിക്കുവാൻ ടെർമിനൽ ഉപയോഗിക്കുന്നവർക്ക് സാധിക്കുന്നതായി ജിബു കുര്യൻ വ്യക്തമാക്കി.

TAGS: DP World Kochi |