ഇന്ത്യയ്ക്ക് 8 ശതമാനം വളർച്ചനേടാനാവുമെന്ന് നിർമല സീതാരാമൻ

Posted on: October 6, 2016

nirmala-sitharaman-big-a

ന്യൂഡൽഹി : ഇന്ത്യയ്ക്ക് 8 ശതമാനം വളർച്ചനേടാനാവുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിർമല സീതാരാമൻ. കേന്ദ്രവും സംസ്ഥാനങ്ങളും അതിനു വേണ്ടിയുള്ള പ്രവർത്തനത്തിലാണ്. വേൾഡ് ഇക്‌ണോമിക് ഫോറവും സിഐഐയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഇക്‌ണോമിക് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യ 2016-17 ലും 2017-18 ലും 7.6 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണ്യനിധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിർമല സീതാരാമന്റെ പ്രതികരണം. താഴെതട്ടു മുതൽ വളർച്ചയ്ക്കുള്ള തടസങ്ങൾ മാറ്റാനുള്ള ദൗത്യത്തിലാണ് സർക്കാർ. നാല് അഞ്ച് മാസങ്ങൾക്കുള്ളിൽ മാറ്റം ദൃശ്യമാകുമെന്നും മന്ത്രി പറഞ്ഞു.