ഇന്ത്യയിലെ അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്

Posted on: September 23, 2016

m-a-yusuff-ali-sept-2016-b

 

മുംബൈ : ഫോബ്‌സ് 2016 ൽ തയാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ ലിസ്റ്റിൽ മലയാളികളിൽ ഒന്നാമത് പദ്മശ്രീ എം എ യൂസഫലി. 4 ബില്യൺ ഡോളറാണ് (26,800 കോടി രൂപ) യൂസഫലിയുടെ ആസ്തി. ഇന്ത്യ ആദ്യ 25 അതിസമ്പന്നരുടെ ലിസ്റ്റിലും യൂസഫലി ഇടംപിടിച്ചു. ആകെ 8 മലയാളികളാണ് അതിസമ്പന്നരായ ഇന്ത്യക്കാരുടെ ലിസ്റ്റിലുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് അതിസമ്പന്നനായ ഇന്ത്യക്കാരൻ.

മലയാളികളിൽ രണ്ടാംസ്ഥാനത്തുള്ള രവി പിള്ള 3.1 ബില്യൺ ഡോളർ (20,700 കോടി രൂപ) ആസ്തിയോടെ അതിസമ്പന്നരായ ഇന്ത്യക്കാരുടെ ലിസ്റ്റിൽ 38  സ്ഥാനത്താണ്. എം. ജി. ജോർജ് മുത്തൂറ്റ് 1.92 ബില്യൺ ഡോളർ (12,730 കോടി രൂപ), സണ്ണി വർക്കി (12,700 കോടി രൂപ), പിഎൻസി മേനോൻ (10,900 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (10,700 കോടി രൂപ), ഡോ. ആസാദ് മൂപ്പൻ (8,510 കോടി രൂപ), ഡോ. ഷംഷീർ വയലിൽ (8500 കോടി രൂപ) എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. അതിസമ്പന്നരായ ഇന്ത്യക്കാരുടെ ലിസ്റ്റിൽ 98 സ്ഥാനത്തുള്ള ഡോ. ഷംഷീർ വയലിൽ എം എ യൂസഫലിയുടെ മരുമകനാണ്.