ഇന്ത്യയിലെ അതിസമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്

Posted on: September 22, 2016

mukesh-ambani-big

മുംബൈ : ഫോബ്‌സ് മാസിക തയാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ ലിസ്റ്റിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്. 22.7 ബില്യൺ ഡോളർ ആണ് മുകേഷിന്റെ ആസ്തി. തുടർച്ചയായി ഒൻപതാം വർഷമാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തുന്നത്. സൺ ഫാർമ ചെയർമാൻ ദിലീപ് സാംഗ്‌വിയാണ് രണ്ടാം സ്ഥാനത്ത്. സാംഗ്‌വിയുടെ സമ്പാദ്യം 16.9 ബില്യൺ ഡോളർ.

മൂന്നാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരൻമാർക്ക് (ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ്, അശോക്) 15.2 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. അസിം പ്രേംജി (15 ബില്യൺ ഡോളർ), പല്ലോൺജി മിസ്ത്രി (13.9 ബില്യൺ ഡോളർ), ലക്ഷ്മി മിത്തൽ ( 12.5 ബില്യൺ ഡോളർ), ഗോദ്‌റെജ് കുടുംബം (12.4 ബില്യൺ ഡോളർ), ശിവ നാടാർ (11.4 ബില്യൺ ഡോളർ), കുമാർമംഗളം ബിർള (8.8 ബില്യൺ ഡോളർ), സൈറസ് പൂനവാലാ (8.6 ബില്യൺ ഡോളർ) എന്നിവരാണ് യഥാക്രമം നാല് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.