ടാറ്റാസൺസ് വിസ്താരയിൽ കൂടുതൽ നിക്ഷേപം നടത്തുന്നു

Posted on: September 21, 2016

vistara-airbus-a320-big

മുംബൈ : ടാറ്റാസൺസും സിംഗപ്പൂർ എയർലൈൻസും സംയുക്തസംരംഭമായ വിസ്താരയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. 2013 ൽ വിമാനക്കമ്പനി ആരംഭിച്ച ശേഷം 750 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 250 കോടിയുടെ നിക്ഷേപം കൂടി നടത്താനാണ് ടാറ്റാസൺസ് ഒരുങ്ങുന്നത്. ഫ്‌ളീറ്റ് വളർച്ചയും രാജ്യാന്തര സർവീസുകളും ലക്ഷ്യമിട്ടാണ് പുതിയ നിക്ഷേപം. കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനമാരംഭിച്ച വിസ്താരയ്ക്ക് 2.4 ശതമാനം വിപണിപങ്കാളിത്തമുണ്ട്.

വിസ്താരയ്ക്ക് 11 എയർബസ് എ 320 വിമാനങ്ങളാണ് ഇപ്പോഴുള്ളത്. രണ്ട് വിമാനങ്ങൾ കൂടി അടുത്തമാസം ലഭിക്കും. 2018 ജൂണിൽ 20 എയർക്രാഫ്റ്റുകൾ വിസ്താര ഫ്‌ളീറ്റിലുണ്ടാകും. വിസ്താരയിൽ ടാറ്റാസൺസിന് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്.