ഫ്‌ളൈറ്റ് റദ്ദാക്കൽ : ഓഗസ്റ്റിൽ വലഞ്ഞത് 18,000 ലേറെ യാത്രക്കാർ

Posted on: September 20, 2016

flight-cancellations-big

മുംബൈ : വിമാനക്കമ്പനികൾ ഫ്‌ളൈറ്റ് റദ്ദാക്കിയതു മൂലം ഓഗസ്റ്റിൽ വലഞ്ഞത് 18,353 യാത്രക്കാർ. ഇവരിൽ 9,989 പേരും എയർ പെഗാസസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ പെഗാസസ് കൂട്ടത്തോടെ ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്തതാണ് യാത്രക്കാരെ ശരിക്കും വെട്ടിലാക്കി. ഫ്‌ളൈറ്റ് കാൻസലേഷൻ, സർവീസ് വൈകൽ, ബോർഡിംഗ് നിഷേധിക്കൽ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം കഴിഞ്ഞ മാസം ഡിജിസിഎ വർധിപ്പിച്ചിരുന്നു.

എയർ ഇന്ത്യ ഫ്‌ളൈറ്റ് റദ്ദാക്കൽ 3,634 യാത്രക്കാരെ ബാധിച്ചു. സ്‌പൈസ് ജെറ്റ് (1470), എയർ കോസ്റ്റ (1219), ജെറ്റ് എയർവേസ് (1,156), എയർ കാർണിവൽ (408), എയർഏഷ്യ ഇന്ത്യ (330) എന്നിവയാണ് ഫ്‌ളൈറ്റ് റദ്ദാക്കിയ മറ്റ് വിമാനക്കമ്പനികൾ. എന്നാൽ ഇക്കാലയളവിൽ ഇൻഡിഗോയും വിസ്താരയും ഒറ്റ ഫ്‌ളൈറ്റും റദ്ദാക്കിയില്ല.