ബിഎസ്ഇ ഐപിഒ : 1200-1300 കോടി സമാഹരിക്കാനൊരുങ്ങുന്നു

Posted on: September 9, 2016

bombay-stock-exchange-big

മുംബൈ : ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇനീഷ്യൽ പബ്ലിക്ക് ഓഫറിലൂടെ 1200-1300 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇഷ്യു സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പറുകൾ ബിഎസ്ഇ സെബിക്ക് സമർപ്പിച്ചു. ഇതിനു പുറമെ ഏകദേശം മൂന്ന് കോടി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ നിലവിലുള്ള ഓഹരിയുടമകൾക്ക് നൽകും. ബ്രോക്കർമാരും സ്ഥാപനങ്ങളും ഉൾപ്പടെ 9,000 ഓഹരിയുടമകളാണ് നിലവിലുള്ളത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരികൾ ലിസ്റ്റ് ചെയ്യാൻ ഈ വർഷം ആദ്യം സെബി അംഗീകാരം നൽകിയിരുന്നു. എഡിൽവീസ് ഫിനാൻഷ്യൽ സർവീസസിനെ ഇഷ്യുവിന്റെ മെർച്ചന്റ് ബാങ്കറായും എഇസഡ്ബി & പാർട്‌ണേഴ്‌സ്, നിതീഷ് ദേശായി അസോസിയേറ്റ്‌സ് എന്നിവരെ നിയമോപദേശകരായും നിയമിച്ചിട്ടുണ്ട്.