ഇന്ത്യയിൽ മുതൽമുടക്കിയത് 37 മൊബൈൽ കമ്പനികൾ

Posted on: August 28, 2016

Mobile-manufacturing-plant-

 

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മുതൽമുടക്കാൻ 37 മൊബൈൽ കമ്പനികൾ മുന്നോട്ടുവന്നതായി കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ്. ഹാൻഡ്‌സെറ്റ് നിർമാണശാലകളും ആർ ആൻഡ് ഡി കേന്ദ്രങ്ങളും സ്ഥാപിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. നേരിട്ട് 40,000 പേർക്കും അല്ലാതെ 1.25 ലക്ഷവും തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. മൊബൈൽ ഫോൺ ഉത്പാദനം കഴിഞ്ഞ വർഷത്തെ ആറ് കോടിയിൽ നിന്ന് നടപ്പുവർഷം 11 കോടിയായി വർധിക്കൂം.

ജിയോനി, ഷവോമി, വിവോ, ലീ ഇക്കോ, ഫോക്‌സ്‌കോൺ തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളും ഇവയിൽ ഉൾപ്പെടുന്നു. കൂടുതൽ വിദേശ കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരാനുള്ള തയാറെടുപ്പിലുമാണ്. ഇന്ത്യൻ ബ്രാൻഡുകളായ മൈക്രോമാക്‌സ്, ലാവ, കാർബൺ, ഇന്റെക്‌സ്, ജിവി, ഐടെൽ, സെൽകോൺ തുടങ്ങിയവ മാനുഫാക്ചറിംഗ് പ്ലാന്റുകൾ സ്ഥാപിക്കുകയും നിലവിലുള്ളയുടെ വികസനം നടപ്പാക്കിവരികയുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.