പ്രൊഫൗണ്ടിസിനെ യുഎസ് കമ്പനി ഏറ്റെടുത്തു

Posted on: August 23, 2016

Profoundis-founders-Big

കൊച്ചി : മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പ്രൊഫൗണ്ടി്‌സിനെ അമേരിക്കൻ കമ്പനിയായ ഫുൾ കോണ്ടാക്ട് ഏറ്റെടുത്തു. കേരളത്തിൽ നിന്ന് ഒരു സ്റ്റാർട്ടപ്പ് സംരംഭത്തെ ആദ്യമായാണു യുഎസിലെ ഒരു കമ്പനി ഏറ്റെടുക്കുന്നത്. യുഎസിലെ ഡെൻവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാ അനലിസ്റ്റ് കമ്പനിയാണു ഫുൾ കോണ്ടാക്ട്. പ്രൊഫൗണ്ടിസിന്റെ സാങ്കേതിക വിദ്യ, നിലവിലുള്ള 72 ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവ ഉൾപ്പെടെയാണ് ഫുൾ കോണ്ടാക്ട്. ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

അർജുൻ ആർ. പിള്ള (ചെങ്ങന്നൂർ) യാണ് പ്രൊഫൗണ്ടിസിന്റെ സിഇഒ. ജോഫിൻ ജോസഫ് (മണർകാട്), അനൂപ് തോമസ് മാത്യു(തൊടുപുഴ), നിതിൻ സാം ഉമ്മൻ (കായംകുളം) എന്നിവരാണു പ്രൊഫൗണ്ടിസിന്റെ സഹസ്ഥാപകർ. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ 2010 ജൂണിലാണ് പ്രൊഫൗണ്ടിസ് ഇൻകുബേറ്റ് ചെയ്യുന്നത്. ആദ്യത്തെ മൂന്നു ഉത്പന്നങ്ങളും പരാജയപ്പെട്ടു. തുടർന്നു 2014 ഫെബ്രുവരിയിൽ പുറത്തിറക്കിയ വൈബ് വൻ വിജയമായി.

TAGS: Profoundis |