സോഫ്റ്റ്ബാങ്ക് ബ്രിട്ടണിലെ ആം ഹോൾഡിംഗ്‌സിനെ ഏറ്റെടുക്കുന്നു

Posted on: July 18, 2016

SoftBank-Big

ടോക്കിയോ : ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ബ്രിട്ടണിലെ ടെക് കമ്പനിയായ ആം ഹോൾഡിംഗ്‌സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 31 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. സോഫ്റ്റ്ബാങ്ക് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. സോഫ്റ്റ്ബാങ്ക് 2013 ൽ വയർലെസ് ഓപറേറ്ററായ സ്പ്രിന്റിനെ 22 ബില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു.

സാംസംഗ്, ഹുവെയ്, ആപ്പിൾ തുടങ്ങിയ പ്രമുഖ മൊബൈൽ കമ്പനികളെല്ലാം ആം ഹോൾഡിംഗ്‌സിന്റെ പ്രോസസറും ഗ്രാഫിക്‌സ് സാങ്കേതികവിദ്യയുമാണ് ഉപയോഗിക്കുന്നത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ആം ഹോൾഡിംഗ്‌സ്.