ആസ്റ്റർ ഐപിഒ : ഡ്രാഫ്റ്റ് പേപ്പറുകൾ സെബിയിൽ സമർപ്പിച്ചു

Posted on: June 25, 2016

Aster-medcity-kochi-Big

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇനീഷ്യൽ പബ്ലിക് ഓഫറിന് ആവശ്യമായ ഡ്രാഫ്റ്റ് പേപ്പറുകൾ സെബിക്ക് സമർപ്പിച്ചു. സെബിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പബ്ലിക്ക് ഇഷ്യു നടത്തും. പത്ത് രൂപ മുഖവിലയുള്ള ഓഹരി പ്രീമിയത്തിലായിരിക്കും വില്പന നടത്തുന്നത്. 1500-1600 കോടിയുടേതായിരിക്കും ഇഷ്യു.

മുഖ്യപ്രമോട്ടറായ ഡോ. ആസാദ് മൂപ്പന് പുറമെ യൂണിയൻ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഒളിമ്പസ് കാപ്പിറ്റൽ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഐവിഎഫ് ട്രസ്റ്റി കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കും ഓഹരിപങ്കാളിത്തമുണ്ട്.

കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, ഡിഎസ്പി മെറിൽലിഞ്ച്, ഗോൾഡ്മാൻ സാച്ചസ് ഇന്ത്യ,എഡിൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷണൽ സെക്യൂരിറ്റീസ്, എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്‌സ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ.