വണ്ടർലയുടെ നാലാമത്തെ അമ്യൂസ്‌മെന്റ് പാർക്ക് ചെന്നൈയിൽ

Posted on: June 21, 2016

Wonderla-Logo-Big

ചെന്നൈ : വണ്ടർല ഹോളിഡെയ്‌സിന്റെ നാലാമത്തെ അമ്യൂസ്‌മെന്റ് പാർക്ക് 2018 അവസാനം ചെന്നൈയിൽ പ്രവർത്തനമാരംഭിക്കും. മൂന്നാമത്തെ പാർക്ക് ഈ വർഷം ഏപ്രിലിൽ ഹൈദരാബാദിൽ തുറന്നു. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ 55 ഏക്കർ വിസ്തൃതിയിലാണ് പാർക്ക് നിർമ്മിക്കുന്നത്. 350 കോടി രൂപയാണ് ചെന്നൈയിലെ പാർക്കിന്റെ മുതൽമുടക്ക്. അൻപതോളം റൈഡുകളും നിരവധി പുതിയ ആകർഷണങ്ങളും ചെന്നൈ പാർക്കിലുണ്ടാവുമെന്ന് വണ്ടർല വൃത്തങ്ങൾ പറഞ്ഞു.