പിഎസ്‌യു ബാങ്കുകളിലെ പ്രതിസന്ധി : അടുത്തമാസം ഉന്നതതല യോഗം

Posted on: May 25, 2016

Arun-Jaitley-Big-a

ന്യൂഡൽഹി : പൊതുമേഖല ബാങ്കുകൾ നേരിടുന്ന പ്രതിസന്ധികൾ ചർച്ചചെയ്യാൻ അടുത്ത മാസം ഉന്നതതല യോഗം ചേരും. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ജൂൺ ആറിന് ചേരുന്ന യോഗത്തിൽ പൊതുമേഖല ബാങ്ക് മേധാവികൾ പങ്കെടുക്കും. കഴിഞ്ഞ ക്വാർട്ടറിൽ പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം വർധിച്ച സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത്.

വായ്പാ വളർച്ച, ബാങ്കുകളുടെ കിട്ടാക്കടം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ലയന നീക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം അവലോകനം ചെയ്യും. ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ക്വാർട്ടർ നഷ്ടമാണ് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ പഞ്ചാബ് നാഷണൽ ബാങ്ക് നേരിട്ടത്. വായ്പാ വിതരണത്തിൽ ഈവർഷം മാർച്ച് 18 ന് 11.3 ശതമാനം വളർച്ചനേടിയപ്പോൾ ഏപ്രിൽ 29 ന് 9.2 ശതമാനമായി കുറഞ്ഞു. മഹീന്ദ്ര ഉൾപ്പടെ മൂന്ന് ഗ്രൂപ്പുകൾ പേമെന്റ് ബാങ്ക് ലൈസൻസുകൾ വേണ്ടെന്ന്‌വെയ്ക്കുകയും ചെയ്തു.