ഡീസൽ വാഹനനിരോധനം : 5,000 തൊഴിലവസരം കുറയ്ക്കുമെന്ന് സിയാം

Posted on: May 15, 2016

Diesel-cars-ban-Big

ന്യൂഡൽഹി : ഡൽഹി മേഖലയിൽ ഡീസൽ വാഹനങ്ങൾക്കുള്ള നിരോധനം ഓട്ടോമൊബൈൽ മേഖലയിൽ 5,000 തൊഴിലവസരം കുറയ്ക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം). ഡൽഹിയിൽ 2000 സിസിക്ക് മുകളിലുള്ള ഡീസൽ കാറുകൾക്കും എസ് യു വികൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. 2015 ഡിസംബർ 16 മുതൽ 2016 ഏപ്രിൽ 30 വരെ 11,000 വാഹനങ്ങളുടെ ഉത്പാദനമാണ് കുറഞ്ഞത്. സിയാം സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.