പൊതുമേഖലാ ബാങ്കുകൾക്ക് നാലാം ക്വാർട്ടറിൽ 7000 കോടി നഷ്ടം

Posted on: May 15, 2016

BANK-Big

ന്യൂഡൽഹി : ആറ് പൊതുമേഖലാ ബാങ്കുകൾക്ക് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 7,000 ത്തോളം കോടി രൂപയുടെ നഷ്ടം. പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് – 3,230 കോടി രൂപ. യൂക്കോ ബാങ്കിന് 1,715 കോടി രൂപയാണ് നഷ്ടം. അലഹബാദ് ബാങ്ക് 581 കോടി രൂപ നഷ്ടത്തിലാണ്. സെൻട്രൽ ബാങ്ക്, ദേന ബാങ്ക് എന്നിവയും നഷ്ടത്തിലാണ്.

കിട്ടാക്കടം വർധിച്ചതിനെ തുടർന്നുള്ള ഉയർന്ന വകയിരുത്തലുകളാണ് ബാങ്കുകളെ നഷ്ടത്തിലേക്ക് നയിച്ചത്. നിഷ്‌ക്രിയ ആസ്തികൾ വർധിക്കുന്നത് ബാങ്കുകളുടെ ലാഭമാർജിനുകളിൽ വിള്ളൽ വീഴ്ത്തി.