നീത അംബാനി ഫോർബ്‌സ് ഏഷ്യ ബിസിനസ്‌വിമൻ ലിസ്റ്റിൽ ഒന്നാമത്

Posted on: April 7, 2016

Nita-Ambani-Big-a

മുംബൈ : റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ പത്‌നി നീത അംബാനി ഫോർബ്‌സ് തയാറാക്കിയ ഏഷ്യയിലെ കരുത്തരായ ബിസിനസ് വനിതകളുടെ 2016 ലെ ലിസ്റ്റിൽ ഒന്നാമത്. റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറാണ് നീത അംബാനി. 52 കാരിയായ നീത റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ കൂടിയാണ്.

എസ് ബി ഐ ചെയർപേഴ്‌സൺ അരുന്ധതീ ഭട്ടാചാര്യയാണ് രണ്ടാം സ്ഥാനത്ത്. മ്യൂ സിഗ്മ സിഇഒ അംബിക ധീരജ് (14), വെൽസ്പൺ ഇന്ത്യ സിഇഒ ദീപാളി ഗോയങ്ക (16), ലുപിൻ സിഇഒ വിനിത ഗുപ്ത (18), ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടർ ചന്ദാ കൊച്ചാർ (22), വിഎൽസിസി ഹെൽത്ത് കെയർ വൈസ് ചെയർമാൻ വന്ദന ലൂത്ര (26), ബയോകോൺ സിഎംഡി കിരൺ മജൂംദാർ (28) എന്നിവരാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റുള്ളവർ.

14 ഏഷ്യൻ രാജ്യങ്ങളിലെ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന 50 പ്രമുഖ വനിതകളാണ് ലിസ്റ്റിലുള്ളത്. ലിസ്റ്റിൽ 27 പേർ പുതുമുഖങ്ങളാണ്. ചൈനക്കാരായ 14 പേരാണ് ലിസ്റ്റിലുള്ളത്.