വിമാനറാഞ്ചൽ നാടകത്തിന് അന്ത്യം ; റാഞ്ചിയത് മുൻഭാര്യ കാണാൻ

Posted on: March 29, 2016

EgyptAir-hijack-Big-aനിക്കോഷ്യ : ഈജിപ്ത് എയർ വിമാനം റാഞ്ചിയത് ഭീകരനല്ലെന്ന് തെളിഞ്ഞു. അലക്‌സാണ്ഡ്രിയ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി വിഭാഗം പ്രഫസറായ സെയ്ഫ് എൽദിൻ മുസ്തഫ, മുൻ ഭാര്യ കാണാനാണ് വിമാനം റാഞ്ചിയതെന്ന് സൈപ്രസ് ഗവൺമെന്റ് വ്യക്തമാക്കി. സൈപ്രസിൽ രാഷ്ട്രീയ അഭയം ആവശ്യപ്പെട്ട റാഞ്ചിയെ അറസ്റ്റ് ചെയ്തു. 60 യാത്രക്കാരും എട്ട് വിമാനജോലിക്കാരും ഉൾപ്പടെ 68 പേരുമായി അലക്‌സാൺഡ്രിയയിൽ നിന്നും കെയ്‌റോയിലേക്ക് പറന്ന വിമാനമാണ് സെയ്ഫ് എൽദിൻ മുസ്തഫ തട്ടിയെടുത്ത്. യാത്രക്കാരിൽ 26 പേർ വിദേശികളാണെന്നുള്ളത് ഈജിപ്റ്റിനെ ആശങ്കയിലാഴ്ത്തി.

EgyptAir-hijacker-Seif-Eldiലാർണാക്കിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ആദ്യം 56 യാത്രക്കാരെ വിട്ടയച്ചു. സൈപ്രസ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് അഞ്ച് ജീവനക്കാരെ കൂടി വിമാനത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചു. മണിക്കൂറുകൾക്ക് ശേഷം മറ്റുള്ളവരെയും വിട്ടയച്ചു. വിമാനം റാഞ്ചിയത് ഭീകരനല്ലെന്ന് സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിഡിസ് പറഞ്ഞു. റാഞ്ചൽ നാടകത്തെ തുടർന്ന് ലാർണാക്ക വിമാനത്താവളം അടച്ചിട്ടു.