കല്യാൺ ജുവല്ലേഴ്‌സ് ഖത്തറിൽ 7 ഷോറൂമുകൾ തുറക്കുന്നു

Posted on: March 14, 2016

T-S-Kalyanaraman-Big-a

ദോഹ : കല്യാൺ ജുവല്ലേഴ്‌സ് ഈ മാസം ഖത്തറിൽ ഒരേ ദിവസം ഏഴ് ഷോറൂമുകൾ തുറക്കും. കല്യാൺ ജുവല്ലേഴ്‌സ് ഗ്ലോബൽ അംബാസഡർ അമിതാബ് ബച്ചൻ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യും. മറ്റ് ബ്രാൻഡ് അംബാസഡർമാരായ നാഗാർജുന, പ്രഭു, മഞ്ജു വാര്യർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. നടപ്പുവർഷം പകുതിയോടെ 100 ഷോറൂമുകൾ തുറക്കുകയാണ് ലക്ഷ്യമെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി 40 ഷോറൂമുകളാണ് ആരംഭിച്ചത്. ഇപ്പോൾ 87 ഷോറൂമുകളാണ് കല്യാൺ ജുവല്ലേഴ്‌സിനുള്ളത്. ഗ്രൂപ്പിന്റെ ടേണോവറിൽ 40 ശതമാനം ജിസിസി രാജ്യങ്ങളിൽ നിന്ന് നേടണമെന്നാണ് ലക്ഷ്യമിടുന്നത്. ഇരട്ടയക്ക വളർച്ച നിലനിർത്താൻ കല്യാൺ ജുവല്ലേഴ്‌സിന് കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.