സച്ചിൻ ഫാഷൻ വസ്ത്രവിപണിയിലേക്ക്

Posted on: March 11, 2016

Sachin-Tendulkar--big

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്രൂ ബ്ലൂ ബ്രാൻഡുമായി ഫാഷൻ വസ്ത്രവിപണിയിലേക്ക്. അരവിന്ദ് ഫാഷൻ ബ്രാൻഡ്‌സുമായി ചേർന്നാണ് സച്ചിൻ അപ്പാരൽ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത്. ട്രൂ ബ്ലൂവിന്റെ ആദ്യ സ്റ്റോർ മെയ് മാസത്തിൽ മുംബൈയിൽ തുറക്കും. രണ്ടാമത്തെ സ്‌റ്റോർ ബംഗലുരുവിലും ആരംഭിക്കും. ആദ്യഘട്ടത്തിൽ 25 സ്റ്റോറുകൾ തുറക്കാനാണ് ട്രൂ ബ്ലൂവിന്റെ ലക്ഷ്യം.

അഞ്ച് വർഷത്തിനുള്ളിൽ 200-300 കോടി രൂപ വിറ്റുവരവാണ് ട്രൂ ബ്ലൂ പ്രതീക്ഷിക്കുന്നത്. 28-40 പ്രായത്തിലുള്ളവർക്കുള്ള വസ്ത്രങ്ങളാണ് ട്രൂ ബ്ലൂ മെൻസ് ബ്രാൻഡിലുള്ളത്. ട്രൂ ബ്ലൂ വിന്റെ കാഷ്വൽ, ഫോർമൽ വെയർ 1200 രൂപ- 3500 രൂപ നിലവാരത്തിലും പ്രീമിയം ഈവനിംഗ് വെയറിന് 8000 രൂപ വരെയുമായിരിക്കും നിരക്ക്. സച്ചിൻ 2013 ൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം നിരവധി ഉത്പന്നങ്ങളുടെ ബ്രാൻഡ്അംബാസഡറായി പ്രവർത്തിച്ചുവരികയായിരുന്നു.