ഫോബ്‌സ് ലിസ്റ്റിൽ യൂസഫലി ഉൾപ്പടെ 8 മലയാളികൾ

Posted on: March 2, 2016

Yusaf-Ali-2015-big

കൊച്ചി : ഫോബ്‌സ് തയാറാക്കിയ അതിസമ്പന്നരുടെ 2016 ലെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ആദ്യ 500 ൽ ഇടം നേടി. ആദ്യ 500 ൽ ഇടം പിടിച്ച ആദ്യത്തെ മലയാളിയാണ് യൂസഫലി. 4.2 ബില്യൺ യുഎസ് ഡോളർ (25,200 കോടി രൂപ) ആണ് യൂസഫലിയുടെ ആസ്തി. ആഗോള ലിസ്റ്റിൽ എം എ യൂസഫലിക്ക് 368 സ്ഥാനവും ഇന്ത്യക്കാരിൽ 13 സ്ഥാനവുമാണുള്ളത്.

യൂസഫലി ഉൾപ്പടെ 8 മലയാളികളാണ് ഫോബ്‌സ് ലിസ്റ്റിലുള്ളത്. രവി പിള്ള (595 സ്ഥാനം, ആസ്തി 2.9 ബില്യൺ ഡോളർ), സണ്ണി വർക്കി (959 സ്ഥാനം, ആസ്തി 1.9 ബില്യൺ ഡോളർ)), എസ്. ഗോപാലകൃഷ്ണൻ (1121 സ്ഥാനം, ആസ്തി 1.6 ബില്യൺ ഡോളർ)), ഡോ. ആസാദ് മൂപ്പൻ (1198 സ്ഥാനം, ആസ്തി 1.5 ബില്യൺ ഡോളർ), ടി. എസ്. കല്യാണരാമൻ (1476 സ്ഥാനം, ആസ്തി 1.2 ബില്യൺ ഡോളർ), ജോയ് ആലൂക്കാസ് (1577 സ്ഥാനം, ആസ്തി 1.1 ബില്യൺ ഡോളർ), എസ്. ഡി. ഷിബുലാൽ (1577 സ്ഥാനം, ആസ്തി 1.1 ബില്യൺ ഡോളർ) എന്നിവരാണ് ശതകോടീശ്വരൻമാരായ മറ്റ് മലയാളികൾ.

ആഗോളതലത്തിൽ 1810 ശതകോടീശ്വരൻമാരാണ് ഫോബ്‌സിന്റെ 2016 ലെ ലിസ്റ്റിലുള്ളത്. ഇവരിൽ 84 പേർ ഇന്ത്യക്കാരാണ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരൻ. 20.6 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ആഗോളതലത്തിൽ 36 ാമതാണ് മുകേഷ്.