രണ്ട് ഡസനിലേറെ കമ്പനികളിൽ നിക്ഷേപവുമായി രത്തൻ ടാറ്റാ

Posted on: February 16, 2016

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റായുടെ സ്വകാര്യ നിക്ഷേപം രണ്ട് ഡസനിലേറെ കമ്പനികളിൽ. ഏറ്റവും ഒടുവിൽ ഹൈദരാബാദിലെ ബൊള്ളന്റ് ഇൻഡസ്ട്രീസിലാണ് അദേഹം മൂലധന നിക്ഷേപം നടത്തിയിട്ടുള്ളത്. മാസ്ച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അലുംമ്‌നിയായ ശ്രീകാന്ത ബൊള്ള 2012 ലാണ് ബൊള്ളന്റ് ഇൻഡസ്ട്രീസിന് രൂപം നൽകിയത്. പേപ്പർ പ്ലേറ്റുകളും പരിസ്ഥിതിക്ക് അനുയോജ്യമായ പേപ്പർ ഉത്പന്നങ്ങളുമാണ് നിർമ്മിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ 100 കോടി രൂപ വിറ്റുവരവാണ് ബൊള്ളന്റ് ലക്ഷ്യമിടുന്നത്. 2016 ലെ രത്തൻ ടാറ്റായുടെ ആറാമത്തെ നിക്ഷേപമാണിത്.

മുൻ ഗൂഗിൾ ജീവനക്കാരനായ രാഹുൽ ഗാർഗ് സ്ഥാപിച്ച ബി ടു ബി മാർക്കറ്റ് പ്ലേസായ മോഗ്‌ലിക്‌സ്, ഫസ്റ്റ്‌ക്രൈ ഡോട്ട്‌കോമിന്റെ ഉടമകളായ ബ്രെയിൻബീസ് സൊല്യൂഷൻസ്, ഓൺലൈൻ കാഷ്ബാക്ക് വെഞ്ച്വറായ കാഷ്‌കരോ ഡോട്ട്‌കോം, പെറ്റ് കെയർ പോർട്ടലായ ഡോഗ്‌സ്‌പോട്ട്, ഡാറ്റാ അനലറ്റിക്‌സ് കമ്പനിയായ ട്രാക്‌സൻ ടെക്‌നോളജീസ് എന്നിവയിലാണ് ഈ വർഷം നിക്ഷേപം നടത്തിയത്.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) അർബൻക്ലാപ്പ് (ഓൺലൈൻ സർവീസ്) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു കമ്പനികൾ.