മൈക്രോഫിനാൻസ് വിപണി മൂന്ന് ട്രില്യണിലേക്ക്

Posted on: January 10, 2016

Microfinance-Big-a

ന്യൂഡൽഹി : ഇന്ത്യയിലെ മൈക്രോഫിനാൻസ് വിപണി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2.8 – 3.4 ലക്ഷം കോടിയിലെത്തിയേക്കും. 2015 സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം 1.1 ലക്ഷം കോടി രൂപയാണ് മൈക്രോഫിനാൻസിന്റെ വിപണി വ്യാപ്തം. മൈക്രോഫിനാൻസ് മേഖല അടുത്ത മൂന്ന് വർഷവും 30-35 ശതമാനം നിരക്കിൽ വളർച്ച നേടുമെന്നാണ് റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തൽ.

ബന്ധൻ, ഇസാഫ് തുടങ്ങിയ മൈക്രോഫിനാൻസ് കമ്പനികൾക്ക് പേമെന്റ് ബാങ്ക് ലൈസൻസുകൾ ലഭിച്ചത് മൈക്രോഫിനാൻസ് മേഖലയ്ക്ക് നേട്ടമാകും. ഇവയുടെ ഭൂരിഭാഗം ശാഖകളും ഗ്രാമീണ മേഖലയിലാണ്. മൈക്രോ ബാങ്കിംഗിന് ഊന്നൽ നൽകുന്നതും വായ്പാവിതരണം സുഗമമാക്കാൻ ഇടായക്കും.