വിപ്രോ അമേരിക്കൻ കമ്പനിയായ വിറ്റിയോസിനെ ഏറ്റെടുക്കുന്നു

Posted on: December 23, 2015

WIPRO-Campus-big

ബംഗലുരു : വിപ്രോ അമേരിക്കയിലെ ബിപാസ് പ്രൊവൈഡറായ വിറ്റിയോസ് ഗ്രൂപ്പിനെ 860 കോടി രൂപയ്ക്ക് (130 മില്യൺ ഡോളർ)ഏറ്റെടുക്കാൻ ധാരണയായി. യുഎസ്, യൂറോപ്പ് വിപണികളിൽ ബിസിനസ് പ്രോസസ് ആസ് എ സർവീസ് (ബിപിഎസ്) മേഖലയിലാണ് വിറ്റിയോസ് ഊന്നൽ നൽകുന്നത്. ന്യൂജേഴ്‌സിയിലെ സോമർസെറ്റ് ആസ്ഥാനമായുള്ള വിറ്റിയോസ് ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് രംഗത്താണ് പ്രവർത്തിക്കുന്നത്. 2003 ആരംഭിച്ച കമ്പനിയിൽ 400 ജീവനക്കാരുണ്ട്. ഇന്ത്യൻ വംശജനായ ശങ്കർ അയ്യർ ആണ് വിറ്റിയോസ് ഗ്രൂപ്പിന്റെ സ്ഥാപകൻ.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോ ഒരു മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണിത്. കഴിഞ്ഞ മാസം ജർമ്മൻ ഐടി കമ്പനിയായ സീലന്റിനെ 77 മില്യൺ ഡോളറിന് (517 കോടി രൂപ) ഏറ്റെടുത്തിരുന്നു. ബിസിനസ് പ്രോസസിംഗ് ഔട്ട്‌സോഴ്‌സിംഗ് രംഗത്ത് പ്രവർത്തിക്കുന്ന വിപ്രോയ്ക്ക് യുഎസ് വിപണിയിൽ കൂടുതൽ കേന്ദ്രീകരിക്കാൻ വിറ്റിയോസിന്റെ ഏറ്റെടുക്കൽ സഹായകമാകും.