എയർ വിസ്റ്റാര ഒക്‌ടോബർ മുതൽ

Posted on: August 11, 2014

Air-Vistara-CS

ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ പേര് പ്രഖ്യാപിച്ചു – എയർ വിസ്റ്റാര. സംസ്‌കൃതപദമായ വിസ്താറിൽ നിന്നാണ് പുതിയ പേരു കണ്ടെത്തിയതെന്ന് വിസ്റ്റാര സിഇഒ ഫി തെയ്ക് ഇയോ പറഞ്ഞു. എട്ടുകോണുകളുള്ള നക്ഷത്രമാണ് വിസ്റ്റാരയുടെ ലോഗോ.

ഒക്‌ടോബറിൽ സർവീസ് ആരംഭിക്കുന്ന എയർ വിസ്റ്റാരയിൽ 51 ശതമാനം ഓഹരികൾ ടാറ്റാ ഗ്രൂപ്പിനും ശേഷിക്കുന്നത് സിംഗപ്പൂർ എയർലൈൻസിനുമായിരിക്കും. ന്യുഡൽഹിയായിരിക്കും എയർ വിസ്റ്റാരയുടെ ഓപറേഷണൽ ഹബ്. തുടക്കത്തിൽ ഡൽഹിയിൽ നിന്ന് മുംബൈ, ഗോവ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജമ്മു, ശ്രീനഗർ, പാറ്റ്‌ന, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക. ടാറ്റാ-എയർഏഷ്യ സംയുക്തസംരംഭം ജൂൺ 12 മുതൽ സർവീസ് നടത്തിവരുന്നു.