ഓൺലൈൻ ടിക്കറ്റ് വില്പന ഐആർസിടിസി കുതിക്കുന്നു

Posted on: November 27, 2015

 

IRCTC-executive-lounge-Big

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന് (ഐആർസിടിസി) ഓൺലൈൻ ടിക്കറ്റ് വില്പനയിലൂടെ കഴിഞ്ഞ ധനകാര്യവർഷം 20,620 കോടി രൂപയുടെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 34 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2013-14 ൽ 15,410 കോടിയായിരുന്നു വിറ്റുവരവ്. ഐആർസിടിസി വെബ്‌സൈറ്റിലൂടെ ഓരോ മിനിട്ടിലും 7200 ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെടുന്നത്. നികുതിക്ക് ശേഷമുള്ള ലാഭം 72 കോടിയിൽ നിന്ന് 2014-15 ൽ 130 കോടി രൂപയായി വർധിച്ചു.

ടിക്കറ്റ് വില്പനയുടെ സർവീസ് ചാർജ്, കുടിവെള്ളം, കാറ്ററിംഗ് ടൂറിസം എന്നിവയിൽ നിന്നുള്ള ഐആർസിടിസിയുടെ അറ്റവരുമാനം 1,141 കോടി രൂപയാണ്. ഇതിൽ 670 കോടി രൂപ ടിക്കറ്റിംഗ്-ടൂറിസം വിഭാഗത്തിന്റെ സംഭാവനയാണ്. ട്രെയിൻ യാത്രക്കാർക്ക് വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി വരുമാനം വർധിപ്പിക്കാനാണ് ഐആർസിടിസിയുടെ അടുത്തനീക്കം.