ഒമാൻ എയർ വൻ വികസനത്തിന് ഒരുങ്ങുന്നു

Posted on: October 25, 2015

Oman-Air-Boeing-787-Dreamliമസ്‌ക്കറ്റ് : കൂടുതൽ വിമാനങ്ങളും പുതിയ റൂട്ടുകളുമായി ഒമാൻ എയർ വൻ വികസനത്തിന് ഒരുങ്ങുന്നു. ഒമാൻ എയർ 6 ബോയിംഗ് 787 ഡ്രീംലൈനറുകൾക്കും 20 ബോയിംഗ് 737 മാക്‌സ് എയർക്രാഫ്റ്റുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ഇപ്പോൾ 21 ബോയിംഗ് 737 എയർക്രാഫ്റ്റുകളാണ് ഒമാൻ എയർ ഫ്‌ലീറ്റിലുള്ളത്. 2020 ൽ 25 വൈഡ് ബോഡി 45 നാരോ ബോഡി എയർക്രാഫ്റ്റുകളുള്ള ഫ്‌ലീറ്റാണ് ഒമാൻ എയറിന്റെ ലക്ഷ്യം.

അടുത്തയിടെ രണ്ട് ബോയിംഗ് ബി 787 ഡ്രീംലൈനർ വിമാനങ്ങൾ ഡെലിവറി ലഭിച്ചു. മറ്റു നാല് എണ്ണം 2018 ന് മുമ്പ് ഡെലിവറി ലഭിക്കും. ഒമാൻ എയർ മസ്‌ക്കറ്റ് – സലാല സെക്ടറിൽ കഴിഞ്ഞവാരം ഡ്രീംലൈനർ സർവീസ് ആരംഭിക്കുകയും ചെയ്തു. രണ്ടാമത്തെ ഡ്രീംലൈനർ ഇന്നു മുതൽ മസ്‌ക്കറ്റ് – ഫ്രാങ്ക്ഫർട്ട് സെക്ടറിൽ സർവീസ് ആരംഭിക്കും. ഫ്രാങ്ക്ഫർട്ടിന് പുറമെ മ്യൂണിക്ക്, പാരീസ്, ലണ്ടൻ, മിലാൻ, സുറീച്ച് എന്നിവിടങ്ങളിലേക്കും ഒമാൻ എയർ സർവീസ് നടത്തിവരുന്നു.

18 ബിസിനസ് ക്ലാസ് സീറ്റുകളും 249 ഇക്‌ണോമി ക്ലാസ് സീറ്റുകളുമാണ് ബി 787 ഡ്രീംലൈനറിലുള്ളത്. കുറഞ്ഞ ഇന്ധനച്ചെലവും കൂടുതൽ റേഞ്ചും കുറഞ്ഞ മലിനീകരണതോതും കുറഞ്ഞ ശബ്ദവുമാണ് ബോയിംഗ് 787 ഡ്രീലൈനറുകളുടെ സവിശേഷത.