കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി സച്ചിന് സ്വന്തം

Posted on: October 8, 2015

Kerala-Blasters-Logo-Big

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികൾ കൂടി വാങ്ങാൻ സച്ചിൻ ടെൻഡുൽക്കർ ഒരുങ്ങുന്നു. 75-85 കോടി രൂപയാണ് മുതൽ മുടക്ക്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികൾ സച്ചിന്റെ നിയന്ത്രണത്തിലാകും. നിലവിൽ ഹൈദരാബാദിലെ പിവിപി ഗ്രൂപ്പിന്റെ കൈവശമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികൾ.

സാമ്പത്തിക പ്രതിസന്ധിയുടെ തുടർന്ന് 40 ശതമാനം ഓഹരികൾ വിൽക്കാനാണ് പിവിപിയുടെ നീക്കം. സച്ചിന് പുറമെ 20 ശതമാനം ഓഹരികൾ വാങ്ങാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പും മുന്നോട്ടുവന്നിട്ടുണ്ട്. ശേഷിക്കുന്ന 20 ശതമാനം ഓഹരികൾ പിവിപി ഗ്രൂപ്പ് നിലനിർത്തും. കഴിഞ്ഞ വർഷം മെയ്മാസത്തിലാണ് പ്രസാദ് വി പോട്ട്‌ലുരി കേരള ബ്ലാസ്‌റ്റേഴ്‌സിന് രൂപം നൽകിയത്.