ഏഷ്യൻ പെയിന്റ്‌സ് കർണാടകത്തിൽ 2,300 കോടി മുതൽമുടക്കും

Posted on: September 19, 2015

Asian-Paints-color-world-bi

ബംഗലുരു : ഏഷ്യൻ പെയിന്റ്‌സ് കർണാടകത്തിൽ 2,300 കോടി രൂപ മുതൽമുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കും. മൈസുരു ജില്ലയിലാണ്. പ്രതിവർഷം ആറ് ലക്ഷം കിലോലിറ്റർ ശേഷിയുള്ള പെയിന്റ് നിർമാണശാല സ്ഥാപിക്കുന്നത്. കേരളം, കർണാടക, സംസ്ഥാനങ്ങളിലെ വിപണി ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്റ് ഒരുങ്ങുന്നത്. കർണാടക സർക്കാരുമായി ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.

ആന്ധ്രപ്രദേശിൽ പ്ലാന്റ് സ്ഥാപിക്കാൻ 1,750 കോടി രൂപ മുതൽമുടക്കുമെന്ന് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്ത് പ്ലാന്റിനായി 110 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഏഷ്യൻ പെയിന്റ്‌സിന് നിലവിൽ 8 പ്ലാന്റുകൾ ഇന്ത്യയിലുണ്ട്. 19 രാജ്യങ്ങളിലായി 26 പെയിന്റ് നിർമാണശാലകളാണ് ഏഷ്യൻ പെയിന്റ്‌സിനുള്ളത്. 65 രാജ്യങ്ങളിൽ ഏഷ്യൻ പെയിന്റ്‌സിന് വിപണി സാന്നിധ്യമുണ്ട്.