അതിസമ്പന്നരായ മലയാളികളിൽ യൂസഫലി ഒന്നാമത്

Posted on: September 12, 2015

Yusuf-Ali-M-A-may-2015-Big

കൊച്ചി : ഹുറുൺ പുറത്തിറക്കിയ ഇന്ത്യ റിച്ച് ലിസ്റ്റിലെ 19 മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഒന്നാമത്. യൂസഫലിയുടെ ആസ്തി 74 ശതമാനം വർധിച്ച് 17,534 കോടി (2.8 ബില്യൺ ഡോളർ) രൂപയായി. 296 അതിസമ്പന്നർ ഉൾപ്പെടുന്ന 2015 ലെ ഇന്ത്യ റിച്ച് ലിസ്റ്റിൽ 40 ാം സ്ഥാനത്താണ് യൂസഫലി.

ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (13,900 കോടി), പി എൻ സി മേനോൻ (ശോഭാ ലിമിറ്റഡ് – 10,598 കോടി), സണ്ണി വർക്കി (ജെംസ് എഡ്യൂക്കേഷൻ – 9778 കോടി), ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ് – 9,288 കോടി), ടി. എസ്. കല്യാണരാമൻ (കല്യാൺ ജുവല്ലേഴ്‌സ് – 7,831 കോടി), ജോയ് ആലൂക്കാസ് ( ആലൂക്കാസ് ജുവല്ലറി – 6,851 കോടി), എം. ജി. ജോർജ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് – 6,476 കോടി), ആസാദ് മൂപ്പൻ (ഡിഎം ഹെൽത്ത്‌കെയർ – 6,421 കോടി), എസ്. ഡി. ഷിബുലാൽ (ഇൻഫോസിസ് – 5,891 കോടി) എന്നിവരാണ് രണ്ടു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

മാമ്മൻ മാത്യുവും കുടുംബവും (എംആർഎഫ് – 5210 കോടി), സി. വി. ജേക്കബും കുടുംബവും (സിന്തൈറ്റ് – 4,859 കോടി), എം. പി. രാമചന്ദ്രൻ (ജ്യോതി ലബോറട്ടറീസ് – 4,038 കോടി), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കുടുംബവും (വിഗാർഡ് – 3,225 കോടി), തോമസ് മാണി (പാരഗൺ – 2603 കോടി), സാബു എം ജേക്കബ് (കിറ്റെക്‌സ് ഗാർമെന്റ്‌സ് – 2204 കോടി), സന്തോഷ് ജോസഫ് ( ദുബായ് പേൾ – 2,130 കോടി), പോൾ ജോൺ ( ജോൺ ഡിസ്റ്റിലേഴ്‌സ് – 1,930 കോടി), തോമസ് ജോർജ് (മുത്തൂറ്റ് ഫിൻകോർപ് – 1,805 കോടി) എന്നിവരാണ് ലിസ്റ്റിലെ മറ്റ് അതിസമ്പന്നർ.

സാബു എം ജേക്കബ്, തോമസ് മാണി, തോമസ് ജോർജ് മുത്തൂറ്റ് എന്നിവർ ഹുറുൺ ലിസ്റ്റിലെ പുതുമുഖങ്ങളാണ്. 1,600 കോടിയിലേറെ രൂപ ആസ്തിയുള്ളവരാണ് ലിസ്റ്റിലുള്ളത്.