എച്ച് സി എൽ തമിഴ്‌നാട്ടിൽ ഒരു ബില്യൺ ഡോളർ മുതൽമുടക്കും

Posted on: September 10, 2015

HCL-Chennai-Big

ചെന്നൈ : എച്ച് സി എൽ ടെക്‌നോളജീസ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ ഒരു ബില്യൺ ഡോളറിന്റെ ( 6700 കോടി രൂപ) മൂലധനനിക്ഷേപം നടത്തുമെന്ന് ചെയർമാൻ ശിവ് നാടാർ പറഞ്ഞു. ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനെൽവേലിയിലും മധുരൈയിലും പുതിയ യൂണിറ്റുകൾ സ്ഥാപിക്കും. ഇപ്പോൾ ചെന്നൈയിലും കോയമ്പത്തൂരിലൂമാണ് എച്ച് സി എൽ പ്ലാന്റുകളുള്ളത്.

എച്ച് സി എൽ ഇതിനോടകം തമിഴ്‌നാട്ടിൽ 6000 കോടി രൂപ മുതൽമുടക്കിയിട്ടുണ്ട്. ഗ്രൂപ്പിലെ 1,10,000 ജീവനക്കാരിൽ 35,000 പേരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. എച്ച് സി എൽ റോബോട്ടിക്‌സിലേക്കാണ് ഇനി ഊന്നൽ നൽകുന്നത്. കാർണിജി ഫൗണ്ടേഷനുമായി ചേർന്ന് 20,000 പേരെ പരിശീലിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.