വിദേശഓഹരി പരിധി ഉയർത്തൽ നിയന്ത്രണങ്ങളോടെയെന്ന് ഫെഡറൽ ബാങ്ക്

Posted on: October 26, 2013

Federal-Bank-ATMഫെഡറൽ ബാങ്കിലെ വിദേശ ഓഹരി പങ്കാളിത്തത്തിന്റെ പരിധി ഉയർത്തുന്നതു ഓഹരിയുടമകളുടെ പിന്തുണയോടെയും നിയന്ത്രണ അനുമതികളോടെയും മാത്രമേ നടപ്പാക്കുകയുള്ളു ഫെഡറൽ ബാങ്ക്.

സ്വകാര്യമേഖലാ ബാങ്കുകൾക്ക് 49 ശതമാനത്തിനു മുകളിൽ 74 ശതമാനം വരെ സർക്കാർ അനുമതി തേടണമെന്ന ഡിഐപിപി (ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസ് ആൻഡ് പ്രൊമോഷൻ) ഈയിടെ പുറപ്പെടുവിച്ച എഫ്ഡിഐ നയരേഖയിലെ മാറ്റങ്ങളെത്തുടർന്ന് നേരത്തേ ലഭിച്ചിരുന്ന വിദേശ പങ്കാളിത്തത്തെ സംബന്ധിച്ച് അനുമതി എഫ്‌ഐപിബിയുടെ അംഗീകാരം കൂടി ലഭ്യമാക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് ഫെഡറൽ ബാങ്ക് മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

ഔപചാരികമായ അനുമതിയോ അറിയിപ്പുകളോ ഇതു സംബന്ധമായി എഫ്‌ഐപിബിയിൽ നിന്ന് ബാങ്കിനു ലഭിച്ചിട്ടില്ല. വ്യക്തിഗത പങ്കാളിത്തത്തിന്റെ പരിധി അഞ്ചു ശതമാനമായി തുടരും. ആർബിഐയുടെ അനുമതിയില്ലാതെഅഞ്ചുശതമാനത്തിനുമേൽ പങ്കാളിത്തം ഉയർത്താൻ ഒരു ഓഹരിയുടമയ്ക്കും സാധിക്കില്ല. എഫ്‌ഐപിബിയുടെ അനുമതി ഉണ്ടായാൽ ബാങ്കിൽ 2006 മുതൽ നിലനിൽക്കുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ പുന:സ്ഥാപിക്കപ്പെടും എന്നു മാത്രം.