കോർപറേഷൻ ബാങ്ക് പലിശ നിരക്ക് കുറച്ചു

Posted on: October 14, 2013

Corporation-Bank-Logoകോർപറേഷൻ ബാങ്ക് ഭവന, വാഹന, ഗൃഹോപകരണ വായ്പകൾക്ക് പലിശ നിരക്കിൽ യഥാക്രമം, 0.50%, 1%, 1.75% വീതം ഇളവ് അനുവദിക്കുന്നു. 2014 ജനുവരി വരെ നിരക്ക് ഇളവ് ലഭ്യമാണ്.

ഭവന വായ്പാ നിരക്ക് 50 ലക്ഷം രൂപ വരെ 10.25%, 50 ലക്ഷത്തിനുമേൽ 10.50% എന്നിങ്ങനെയാണ്. 25 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഇല്ല. 25 ലക്ഷം രൂപയ്ക്ക് മേലുള്ളതിന് പ്രോസസിംഗ് ഫീസിൽ 50 ശതമാനം കിഴിവും ലഭ്യമാണ്.

കാർ വായ്പയ്ക്ക് 50 ലക്ഷം രൂപ വരെ 10.65 ശതമാനമാണ് പലിശ നിരക്ക്. പ്രോസസിംഗ് ഫീസിന്റെ 50 ശതമാനം മാത്രമേ ഈടാക്കുകയുള്ളൂ. ഗൃഹോപകരണങ്ങൾ, സോളാർ പാനലുകൾ, വാട്ടർ ഹീറ്ററുകൾ എന്നിവ വാങ്ങുന്നതിനുള്ള വായ്പകളുടെ പലിശ നിരക്ക് 12.25 ശതമാനത്തിൽ നിന്ന് 10.50 ശതമാനമായി കുറച്ചു.

കോർപറേഷൻ ബാങ്ക് ഇടപാടുകാർക്ക് വാഹന ഇൻഷ്വറൻസ് പ്രീമിയം ആകർഷകമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി ധാരണയിലെത്തിയിട്ടുമുണ്ട്.