ഐ സി ഐ സി ഐ ബാങ്ക് ലോയല്‍റ്റി പ്രോഗ്രാം അവതരിപ്പിച്ചു

Posted on: January 11, 2019

കൊച്ചി : ഐ സി ഐ സി ഐ ബാങ്കിന്റെ ഫ്‌ളാഗ്ഷിപ്പ് റെമിറ്റന്‍സ് സര്‍വീസായ മണി 2 ഇന്‍ഡ്യ (എം2ഐ) അമേരിക്കയിലുള്ള ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി പ്രോഗ്രാം പ്രഖ്യാപിച്ചു. ഇന്ത്യയിലേക്ക് പണം അയക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫോറക്‌സ് റേറ്റ് നല്‍കുന്ന എം2ഐ റിവാര്‍ഡ്‌സും ഐ സി ഐ സി ഐ ബാങ്ക് പ്രഖ്യാപിച്ചു.

റെമിറ്റന്‍സുകള്‍ക്ക് പ്രത്യേകമായി ലോയല്‍റ്റി പ്രോഗ്രാം അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ. റെമിറ്റന്‍സ് രംഗത്ത് മികച്ച പ്രകടനമാണ് ഐ സി ഐ സി ഐ കാഴ്ചവെക്കുന്നതെന്നും ഓരോ ഇടപാട് നടത്തുന്ന സമയത്തും ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡുകള്‍ ലഭിക്കുമെന്നും ഐ സി ഐ സി ഐ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിജയ് ചന്ദോക്ക് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യം, ഇടപാടുകള്‍ എന്നിവ അനുസരിച്ച് ബ്ലൂ, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ എം2ഐ ഉപഭോക്താക്കളെ തിരിച്ചിട്ടുണ്ട്. ബ്ലൂ വിഭാഗത്തിലാണ് എം2ഐ റിവാര്‍ഡ്‌സ് പ്രോഗ്രാം തുടങ്ങുന്നത്. പിന്നീട് നടത്തുന്ന ഇടപാടുകള്‍ അനുസരിച്ച് ഓരോ വിഭാഗത്തിലേക്ക് മാറാം.