ഇസാഫ് ഇനി ഷെഡ്യൂള്‍ഡ് ബാങ്ക്

Posted on: December 28, 2018

കൊച്ചി : തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിനു ഷെഡ്യൂൾഡ് ബാങ്ക് ആയി പ്രവർത്തിക്കാൻ റിസർവ്  ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഇതോടെ കേരളം ആസ്ഥാനമായുള്ള സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെ എണ്ണം അഞ്ചായി. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണ് മറ്റുള്ളവ.

മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഇസാഫ് രണ്ടു വർഷം മുമ്പാണു സ്‌മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയത്. 135 ശാഖകൾ ഉൾപ്പെടെ നാനൂറിലേറെ കേന്ദ്രങ്ങളിൽ സാന്നിധ്യമുള്ള ഇസാഫ് ബാങ്ക് 2018 സെപ്റ്റംബർ 30 ന് അവസാനിച്ച അർധവർഷത്തിൽ 24 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്റെ ബിസിനസ് 7930 കോടി രൂപയാണ്.

TAGS: ESAF Bank |