ആക്‌സിസ് ബാങ്ക് ഫോറക്‌സ് കാര്‍ഡ് വില്പനയില്‍ നേട്ടം

Posted on: December 11, 2018

കൊച്ചി : ആക്‌സിസ് ബാങ്കിന്റ പ്രീപെയ്ഡ് ഫോറക്‌സ് കാര്‍ഡിലെ ലോഡ് വാല്യൂ 10 ബില്ല്യണ്‍ ഡോളര്‍ കടന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 16 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ബാങ്ക് കൈവരിച്ചത്.

വിസ, മാസ്റ്റര്‍കാര്‍ഡ്, ഡിസ്‌കവര്‍ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ച് 16 കറന്‍സി ഓപ്ഷനുകള്‍ ആക്‌സിസ് ബാങ്കിനുണ്ട്. കറന്‍സിയുടെ മൂല്യത്തിലുള്ള വ്യതിയാനങ്ങളില്‍ നിന്ന് സംരക്ഷണവും ഉണ്ട്. വിദേശത്തേക്ക് പോകുമ്പോള്‍ എക്‌സ്‌ചേഞ്ച് നിരക്ക് ലോക്ക് ചെയ്യുന്നതിലൂടെയാണിത്. കൂടാതെ കാര്‍ഡ് നഷ്ടമായാല്‍ 1.5 ലക്ഷം രൂപ മൂല്യമുള്ള ഇന്‍ഷുറന്‍സും ലഭിക്കും.

ഫോറക്‌സ് കാര്‍ഡില്‍ ഈ നേട്ടം കൈവരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആക്‌സിസ് ബാങ്ക് എന്‍ ആര്‍ ഐ സീനിയര്‍ വൈസ് പ്രസിഡണ്ടും ബിസിനസ് ഹെഡുമായ സതീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഈ സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് ബാങ്ക് ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.