മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് ഐ സി ഐ സി ഐ ബാങ്കിന്റെ സ്‌പെന്‍ഡ് ആന്‍ഡ് വിന്‍ പ്രചാരണപരിപാടി

Posted on: October 6, 2018

കൊച്ചി : മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് ഈ വരുന്ന ഉത്സവ സീസണില്‍ ഐ സി ഐ സി ഐ ബാങ്ക് സ്‌പെന്‍ഡ് ആന്‍ഡ് വിന്‍ പ്രചാരണപരിപാടി പ്രഖ്യാപിച്ചു. എയ്‌സ് യുവര്‍ സ്‌പെന്‍ഡ് എന്ന ഈ പ്രചാരണ പരിപാടി ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 10 വരെയാണ്.

ഈ ഉത്സവസീസണില്‍ ക്രെഡിറ്റ്, ഡെബിറ്റ് മാസ്റ്റര്‍കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന പത്തു പേര്‍ക്ക് മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2019-ന്റെ വനിത, പുരുഷ ഫൈനല്‍ നേരിട്ടു കാണുവാന്‍ മെല്‍ബണിലേക്ക് മൂന്നു രാത്രിയും രണ്ടു പകലുമുള്ള യാത്ര സമ്മാനമായി ലഭിക്കും.

ഒരു ടെന്നീസ് ഗ്രാന്‍ഡ് സ്ലാം കാണുന്നതിന് ഇന്ത്യയിലെ ഇടപാടുകാര്‍ക്ക് അവസരമൊരുക്കുന്ന ആദ്യത്തെ സമ്മാന പദ്ധതിയാണിതെന്ന് ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂവേഡ് ലെന്‍ഡിംഗ്, കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ് സൊലൂഷന്‍സ് ഗ്രൂപ്പ് തലവനും ജനറല്‍ മാനേജരുമായ സുധിപ്ത റോയി പറഞ്ഞു.

ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ് മഹേഷ് ഭൂപതി, അങ്കിത റെയ്‌ന തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ ഒക്‌ടോബര്‍ ഒന്നിനാണ് ഈ പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചത്. ഹാപ്പി സ്ലാം എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക പാര്‍ട്ണറാണ് മാസ്റ്റര്‍കാര്‍ഡ്.

ടെന്നീസ് ഇതിഹാസങ്ങളുമമായുള്ള കണ്ടുമുട്ടല്‍, മെല്‍ബണ്‍ പാര്‍ക്കിലെ ഡിന്നര്‍, 2019 ജനുവരി 26-നും, 27-നും നടക്കുന്ന വനിത, പുരുഷ ഫൈനലുകള്‍ കാണുവാന്‍ പ്രീമിയം ടിക്കറ്റ് തുടങ്ങിയ ഉള്‍പ്പെടെയുള്ള വിലമതിക്കാനാവാത്ത അനുഭവമാണ് ഈ സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് ലഭിക്കുന്നത്.

അടുത്ത 1000 വിജയികള്‍ക്ക് ഓഫര്‍ പീരിയഡിലെ ചെലവഴിക്കലിന് 2000 രൂപയുടം കാഷ് ബാക്ക് ലലഭിക്കും. ഇടപാടുകാര്‍ കുറഞ്ഞത് 30,000 രൂപയെങ്കിലും കാര്‍ഡ് ഉപയോഗിച്ച് ചെലവഴിച്ചിരിക്കണം. മിസ്ഡ് കോള്‍ (08030636570) നല്‍കി ഐസിഐസിഐ ബാങ്ക് മാസ്റ്റര്‍ കാര്‍ഡിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാനായി രജിസ്റ്റര്‍ ചെയ്യാം. ബാങ്കിന്റെ വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.