ജിഎസ്ടി ബിസിനസ് വായ്പയുമായി ഐസിഐസിഐ ബാങ്ക്

Posted on: September 14, 2018

കൊച്ചി : ജിഎസ്ടി റിട്ടേണിലെ വിറ്റുവരവ് അടിസ്ഥാനമാക്കി പ്രവർത്തനമൂലധനത്തിന് ഓവർ ഡ്രാഫ്റ്റ് ലഭിക്കുന്ന ജിഎസ്ടി ബിസിനസ് വായ്പ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ജിഎസ്ടി ബിസിനസ് വായ്പയ്ക്ക് ധനകാര്യ സ്റ്റേറ്റ്‌മെന്റ് നൽകേണ്ടതില്ല. ഐസിഐസിഐയുടെ ഇടപാടുകാരല്ലാത്തവരുൾപ്പെടെയുള്ള എംഎസ്എംഇകൾക്കും വായ്പ ലഭിക്കും. പരമാവധി ഒരു കോടി രൂപ വരെയാണ് വായ്പ.

രണ്ടു പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ വായ്പ ലഭ്യമാക്കത്തക്കവിധത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. പാരമ്പര്യ രീതിയിൽ നിരവധി രേഖകളുടെ നിരവധി ദിവസത്തെ പരിശോധനയ്ക്കുശേഷമാണ് ഓഡി അനുവദിക്കുക. അതാണ് ജിഎസ്ടി ബിസിനസ് വായ്പയിൽ ഒഴിവാക്കിയിരിക്കുന്നത്. എംഎസ്എംഇകൾക്ക് വേഗത്തിലും പ്രയാസവുമില്ലാതെ പ്രവർത്തന മൂലധനം ലഭ്യമാകുമെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുപ് ബാഗ്ചി അഭിപ്രായപ്പെട്ടു.

TAGS: ICICI BANK |