വീടുകള്‍ നവീകരിക്കുന്നതിന് എസ് ബി ഐ വായ്പ നല്‍കും

Posted on: September 4, 2018

കൊച്ചി : പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിനും നവീകരിക്കുന്നതിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്‍കും.  8.45% പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ നടപടിക്രമങ്ങള്‍ക്ക് പ്രോസസിംഗ് ഫീ ഈടാക്കില്ല. നവംബര്‍ 30 വരെ അപേക്ഷ നല്‍കുന്നവര്‍ക്കാണ് ഈ ഇളവുകള്‍ ലഭിക്കുക.

കേരളം ഇതു വരെ കാണാത്ത രീതിയില്‍ ഉണ്ടായ പ്രളയം കനത്ത നാശമാണ് വിതച്ചത്. പല വീടുകളും പൂര്‍ണ്ണമായും ‘ഭാഗികമായും തകര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിലെ പ്രളയബാധിതര്‍ക്ക് പ്രത്യേക വായ്പ എസ്ബിഐ പ്രഖ്യാപിച്ചത്.

TAGS: SBI |