എസ് ബി ഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

Posted on: September 1, 2018

ന്യൂഡല്‍ഹി : എസ് ബി ഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിംഗ് റേറ്റില്‍ 0. 2 ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെയുള്ളവയിലും വര്‍ധന ബാധകമാകും.

ഇതോടെ മൂന്നു വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി ഉയരും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് എസ് ബി ഐ പലിശ നിരക്ക് കൂട്ടിയത്.

TAGS: SBI |