ഫെഡറൽ ബാങ്കിന്റെ 87-ാമതു വാർഷിക പൊതുയോഗം നടത്തി

Posted on: August 19, 2018

ആലുവയിൽ ചേർന്ന ഫെഡറൽ ബാങ്ക് ഓഹരി ഉടമകളുടെ 87-ാമതു വാർഷിക പൊതുയോഗത്തിൽ മാനേജിംഗ് ഡയക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പ്രസംഗിക്കുന്നു.

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ഓഹരി ഉടമകളുടെ 87-ാമതു വാർഷിക പൊതു യോഗം ആലുവയിൽ ചേർു. ചെയർമാൻ നിലേഷ് ശിവ്ജി വികംസേ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു.

ഓഹരി ഉടമകൾക്ക് 50 ശതമാനം ലാഭ വിഹിതം പ്രഖ്യാപിക്കുതിനും ബാങ്കിന്റെ ചില സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കുതിനും പുനർ നിയമിക്കുന്നതിനും ടയർ 2 ബോണ്ടുകൾ, ദീർഘകാല ബോണ്ടുകൾ, മസാല ബോണ്ടുകൾ, ഹരിത ബോണ്ടുകൾ, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളോ മറ്റ് കടപ്പത്ര സെക്യൂരിറ്റികളോ അടക്കമുള്ള കട ഉപകരണങ്ങൾ മുഖേന മൊത്തത്തിൽ 8,000 കോടി രൂപ വരെ വിതരണം ചെയ്യുന്നതും അടക്കമുള്ള വിവിധ മുഖ്യ പ്രമേയങ്ങൾക്കും ഓഹരി ഉടമകളിൽ നി് അംഗീകാരം നേടുകയുണ്ടായി.

ഇന്ത്യൻ സമ്പദ്് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലേക്കെത്തിയതും ബാങ്ക് പുതിയ മാറ്റത്തിന്റെ ഘട്ടത്തിലാണെതും കൊണ്ട് 2018-19 സാമ്പത്തിക വർഷത്തിൽ ബാങ്ക് കൂടുതൽ സന്തോഷകരമായ വേളയിലേക്കാവും ഉയരുകയെന്ന് ് ചെയർമാൻ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ശക്തമായ അടിത്തറയേയും വളർന്നു കൊണ്ടിരിക്കുന്ന അഭിവാഞ്ചയേയും കുറിച്ചു സൂചിപ്പിച്ച മാനേജിംഗ് ഡയക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ഇപ്പോഴത്തെ പശ്ചാത്തലം വേഗത്തിലും ചുമതലാ ബോധത്തോടു കൂടിയും വളരാനുള്ള മികച്ച അവസരമാണു ബാങ്കിനു നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു.