ഹജ്ജ് ഫോറെക്‌സ് പ്ലസ് കാര്‍ഡ്

Posted on: August 1, 2018

കൊച്ചി : കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ്-ഉംറ ഫോറെക്‌സ് പ്ലസ് കാര്‍ഡുമായി എച്ച് ഡി എഫ് സി ബാങ്ക്. ബാങ്കിന്റെ എല്ലാ ശാഖകളിലും കാര്‍ഡ് ലഭ്യമാക്കും. കോഴിക്കോട് ഹജ്ജ് ഹൗസിലും എച്ച് ഡി എഫ് സി ബാങ്കിന്റെ 173 ശാഖകളും സൗദി റിയാല്‍ ഉപയോഗിച്ച് കാര്‍ഡ് വാങ്ങാനുള്ള സൗകര്യമുണ്ട്.

കാര്‍ഡ് ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ഈ കാര്‍ഡ് ഉപയോഗിക്കാം.

TAGS: HDFC Bank |