യെസ് ബാങ്ക് സിഡ്ബിയുമായി ധാരണാപത്രം ഒപ്പുവച്ചു

Posted on: June 1, 2018

കൊച്ചി : ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സൗകര്യം നൽകുന്നതിനായി സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) യെസ് ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു. ധാരണ അനുസരിച്ച് സിഡ്ബിയുടെ എസ്എംഇ ഉപഭോക്താക്കൾക്ക് യെസ് ബാങ്കിന്റെ ബാങ്കിംഗ് സൊലൂഷ്യൻ ലഭ്യമാക്കും. സിഡ്ബിയിൽനിന്നു കാലാവധി വായ്പകൾ എടുക്കുന്ന എംഎസ്എംഇ ഉപഭോക്താക്കൾക്ക് പ്രയാസമില്ലാതെ വായ്പ ലഭ്യമാകും. ഇപ്പോൾ 8.12 ശതമാനം പലിശ നിരക്കിലാണ് സിഡ്ബിയിൽ നിന്നു എംഎസ്എഇകൾക്കു ടേം ലോൺ ലഭിക്കുന്നത്.

ധാരണാപത്രം അനുസരിച്ച് സിഡ്ബിയിൽനിന്നു എടുക്കുന്ന പ്രവർത്തന മൂലധനം യെസ് ബാങ്ക് പ്ലാറ്റ്‌ഫോം വഴി പ്രയാസമില്ലാതെ ലഭ്യമാകും. മാത്രവുമല്ല, ഈ ഉപഭോക്താക്കൾക്ക് കറന്റ് അക്കൗണ്ട്, കാഷ് മാനേജ്‌മെന്റ് സർവീസസ് തുടങ്ങിയ യെസ് ബാങ്കിന്റെ വിവിധ ബാങ്കിംഗ് സൊലൂഷനുകൾ ഉപയോഗിക്കുകയും ചെയ്യാമെന്ന് സിഡ്ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു.

എംഎസ്എംഇകളെ ആഗോളതലത്തിൽ മത്സരക്ഷമമാകുവാൻ പുതിയ കൂട്ടുകെട്ട് സഹായിക്കുമെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണാ കപൂർ പറഞ്ഞു.

TAGS: SIDBI | Yes Bank |