നാഷണൽ പെൻഷൻ സ്‌കീം : ഐസിഐസിഐ ബാങ്കിൽ ഓൺലൈൻ സൗകര്യം

Posted on: December 27, 2017

കൊച്ചി : ഐസിഐസിഐ ഉപഭോക്താക്കൾക്ക് ദേശീയ പെൻഷൻ സ്‌കീമിൽ (എൻപിഎസ്) ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ട് ഉപയോഗിച്ച് നൂതനമായ ഈ പേപ്പർ രഹിത സേവനത്തിലൂടെ സൗകര്യപ്രദമായി എൻപിഎസിൽ രജിസ്റ്റർ ചെയ്യാം. ഉപഭോക്താക്കൾക്ക് ബ്രാഞ്ച് സന്ദർശിക്കുകയോ രേഖകളിൽ ഒപ്പിടുകയോ ഒന്നും ചെയ്യാതെ തന്നെ എപ്പോൾ വേണമെങ്കിലും എവിടെയിരുന്നും എൻപിഎസിൽ എൻറോൾ ചെയ്യാം.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടി, സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയായ എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് എന്നിവയോടൊപ്പം ചേർന്നാണ് ഐസിഐസിഐ ബാങ്ക് ഈ സൗകര്യം ലഭ്യമാക്കിയത്.

ഉപഭോക്താക്കൾക്ക് നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി വേഗത്തിലും സൗകര്യപ്രദമായും നടത്തികൊടുക്കുകയാണ് ലക്ഷ്യമെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുപ് ബാഗ്ചി പറഞ്ഞു.

TAGS: ICICI BANK |