എച്ച്ഡിഎഫ്‌സിബാങ്ക് കൊച്ചിയിൽ രണ്ട് സ്മാർട്ടപ്പ് സോണുകൾ തുറന്നു

Posted on: November 8, 2017

കൊച്ചി : സ്റ്റാർട്ടപ്പുകൾക്കായി, എച്ച്ഡിഎഫ്‌സി ബാങ്ക് കാക്കനാടും ഇൻഫോപാർക്കിലും രണ്ട് സ്മാർട്ടപ്പ് സോണുകൾ തുറന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് സോണൽ ഹെഡ് ശ്രീകുമാർ നായരും കൊച്ചി ഇവന്റ് എസ് എസ് കൺസൾട്ടന്റ് ശൈലൻ സുഗുണനും പുതിയ സ്മാർട്ടപ്പ് സോണുകൾ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് 47000 ലേറെ സ്റ്റാർട്ടപ്പുകളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ രണ്ടാം നിര മൂന്നാം നിര നഗരങ്ങളിലടക്കം 30 നഗരങ്ങളിലായി 65 ശാഖകളിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്മാർട്ടപ്പ് സോണുകൾ സ്ഥാപിക്കുക. ബാങ്കിംഗ് ആൻഡ് പേമെന്റ് സൊലൂഷൻസ്, അഡൈ്വസറി, ഫോറെക്‌സ് സേവനങ്ങൾ എന്നിവയെല്ലാം സ്മാർട്ടപ്പ് സോണിൽ ലഭ്യമാണ്. സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പരിശീലനം സിദ്ധിച്ച ജീവനക്കാരെ സ്മാർട്ടപ്പ് സോണുകളിൽ നിയമിച്ചിട്ടുണ്ട്.