യെസ് ബാങ്ക് ഭീം യെസ് പേപുറത്തിറക്കി

Posted on: October 31, 2017

കൊച്ചി : യെസ് ബാങ്ക് ഭീം യെസ് പേ എന്ന പേരിൽ പേമെന്റ് വാലറ്റ് സർവീസ് പുറത്തിറക്കി. ഇന്ത്യ സ്റ്റാക് എപിഐ, നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എന്നിവയുടെ പേമെന്റ് ഉത്പന്നങ്ങളുമായി പൂർണമായും സംയോജിച്ചുപോകുന്ന വാലറ്റ് സർവീസ് ആണ് ഭീം യെസ് പേ. ഇ-കെവൈസി, യുപിഐ, ഐഎംപിഎസ്, റുപേ, ബിബിപിഎസ് (ഭാരത് ബിൽ ബിൽ പേമെന്റ് സർവീസ്), ഭാരത് ക്യു ആർ തുടങ്ങിയവയെ സപ്പോർട്ടു ചെയ്യുന്നതാണ് ഭീം യെസ് പേ.

യെസ് ബാങ്കിനിപ്പോൾ 5.5 ലക്ഷം ഭീം യെസ് പേ രജിസ്റ്റേഡ് ഇടപാടുകാരുണ്ട്. ഇവരിൽ രണ്ടു ലക്ഷം പേർ ഇതിനകം യുപിഐ അല്ലെങ്കിൽ വെർച്വൽ കാർഡ് സേവനം ഉപയോഗപ്പെടുത്തുന്നവരാണ്. ആൻഡ്രോയിഡ് സിസ്റ്റത്തിൽ ലഭിക്കുന്ന ഭീം യെസ് പേ താമസിയാതെ തന്നെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലഭിക്കും. ഭീം യെസ് പേ വാലറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള റൂപേ വെർച്വൽ കാർഡ് ഉപയോഗിച്ച് ഓൺലൈൻ പേമെന്റുകൾ എല്ലാം നടത്താം. ഡെബിറ്റ് കാർഡ് ഉപയോഗിച്ചു നടത്തുന്ന എല്ലാം ഇടപാടുകളും ഈ വാലറ്റ് ഉപയോഗിച്ച് നടത്താൻ സാധിക്കും.

റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ പോയിന്റ് ഓഫ് സെയിൽ ടെർമിനൽ ഇല്ലാതെ ഇടപാടുകാർക്ക് പേമെന്റ് നടത്താൻ സഹായിക്കുന്നതാണ് ഭാരത് ക്യുആർ. പേമെന്റ് നടത്താൻ ഭാരത് ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. ഭീം യെസ് പേ ഉപയോഗിക്കുന്നതുവഴി ഇടപാടുകാർക്ക് കാർഡ് കൈവശം വയ്‌ക്കേണ്ട. മറ്റൊന്ന് കടക്കാർക്ക് പോയിന്റ് ഓഫ് സെയിൽ മെഷീൻ വാങ്ങുവാൻ പണവും ചെലവഴിക്കേണ്ട.

വൺ പോയിന്റ് ബിൽ പേമെന്റ് സർവീസ് ആയ ഭാരത് പേമെന്റ് സർവീസ് ഉത്പന്നവുമായി ഭീം യെസ് പേ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇടപാടുകാർക്ക് തങ്ങളുടെ മൊബൈലിൽനിന്ന് അപ്പോൾതന്നെ പേമെന്റ് നടത്താം.
ഇടപാടുകാർക്കും കച്ചവടക്കാർക്കും ഭീം യെസ് പേ വാലറ്റ് മറ്റെങ്ങുമില്ലാത്തവിധമുള്ള പേമെന്റ് വൈവിധ്യമാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് യെസ് ബാങ്ക് ചീഫ് ഡിജിറ്റൽ ഓഫീസർ റിതേഷ് പൈ പറഞ്ഞു. ടോൾ പേമെന്റ് നൽകുന്നതിനായി ഫാസ്റ്റ് ടാഗ് ഇതിൽ ലഭ്യമാക്കുന്നതിന് ഉദേശിക്കുന്നതായും അദേഹം അറിയിച്ചു.

TAGS: Yes Bank |