സാങ്കേതികവിദ്യ കൈമാറ്റം യെസ് ബാങ്കും എഡിജിഎമ്മും തമ്മിൽ ധാരണ

Posted on: October 12, 2017

മുംബൈ : ഇന്ത്യക്കും യുഎഇക്കും ഗുണകരമാകുന്ന വിധത്തിൽ സാമ്പത്തിക മേഖലയിലെ സാങ്കേതിക വിദ്യകൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിന് അബുദാബി ഗ്ലോബൽ മാർക്കറ്റും (എഡിജിഎം) യെസ് ബാങ്കും തമ്മിൽ ധാരാണാപത്രം ഒപ്പുവെച്ചു. ഇരു സംരംഭങ്ങളും തമ്മിലുള്ള സഹകരണത്തോടെ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള സാമ്പത്തിക മേഖലയിലെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നവർക്ക് യെസ് ഫിൻടെക് പദ്ധതി, എഡിജിഎമ്മിന്റെ റെഗുലേറ്ററി ലാബോറട്ടറി (റെഗ്ലാബ്) എന്നിവയിൽ പങ്കാളികളാകാം

ജിസിസി രാജ്യങ്ങളിൽ നിന്നും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനും ഇന്ത്യൻ സാങ്കേതിക വിദ്യകൾ അവിടേക്കും നൽകാനും കരാർ വഴിയൊരുക്കുമെന്ന് യെസ് ബാങ്ക് സിഇഒ റാണാ കപൂർ പറഞ്ഞു. ഇന്ത്യയിലെ ബാങ്കിംഗ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് എഡിജിഎം തയ്യാറാക്കിയ റെഗുലേറ്ററി ലാബ് ഉപയോഗിക്കുകയും ചെയ്യാനാവുമെന്ന് റാണാ കപൂർ പറഞ്ഞു

യുഎഇയിലെയും ഇന്ത്യയിലെയും സാമ്പത്തിക വിപണിയുടെയും ബാങ്കിംഗ് സാങ്കേതിക വിദ്യയുടെയും പരിപൂർണതക്ക് ഒട്ടേറെ ഒരുമിച്ചുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്ന് എഡിജിഎം ഫിനാൻഷ്യൽ സെർവീസ് റെഗുലേറ്ററി അതോറിറ്റി സിഇഒ റിച്ചാൽഡ് തെങ് അഭിപ്രായപ്പെട്ടു. യെസ് ബാങ്കുമായുള്ള സഹകരണത്തിലൂടെ രണ്ട് ബാങ്കിംഗ് സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സാധിക്കും, അദേഹം പറഞ്ഞു

ഒക്ടോബർ 22, 23 തീയതികളിൽ അബുദാബിയിൽ നടക്കുന്ന ഫിൻടെക് അബുദാബി സമിറ്റിൽ യെസ് ബാങ്ക് സിഇഒ റാണാ കപൂർ മുഖ്യപ്രഭാഷണം നടത്തും.